മുന്‍ സൈനികന്‍ കോവിഡ് ആശുപത്രിയിലേക്ക് നിറയൊഴിച്ചു, ഒരു മരണം

ബാങ്കോക്ക്-തായ്‌ലന്‍ഡില്‍ കൊറോണ വൈറസ് ഫീല്‍ഡ് ആശുപത്രിയില്‍ മുന്‍സൈനികന്‍ നടത്തിയ വെടിവെപ്പില്‍ 54 കാരനായ രോഗി കൊല്ലപ്പെട്ടു. കടയിലേക്ക് വെടിവെച്ച് ഒരു ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ ആശുപത്രിയിലേക്ക് നിറയൊഴിച്ചത്. ബാങ്കോക്കിനു സമീപം പതും താനിയിലാണ് സംഭവം. 23 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്നിന് അടിമകളായവരാണ് ആശുപത്രിയിലുള്ളതെന്ന് കരുതിയാണ് ഇയാള്‍ നിറയൊഴിച്ചതെന്ന് പോലീസ് പറയുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരോട് വെറുപ്പുള്ളയാളാണ് യുവാവെന്ന് റീജ്യണല്‍ പോലീസ് മേധാവി അംഫോല്‍ ബുവാര്‍ബോണ്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നേരത്തെ ഡ്രഗ് റിഹാബിലിറ്റേഷന്‍ കേന്ദ്രമായിരുന്ന കെട്ടിടമാണ് കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയതെന്ന് പോലീസ് പറഞ്ഞു. സൈനിക യൂനിഫോമില്‍ യുവാവ് ആശുപത്രിയില്‍ എത്തുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. നേരത്തെ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് യുവാവ് കടയിലെ ജീവനക്കാരനെ വെടിവെച്ചു കൊന്നത്.

 

Latest News