Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽനിന്നുള്ള സ്വകാര്യമേഖലയിലെ ആരോഗ്യപ്രവർത്തകർക്ക് സൗദിയില്‍ ഒരാഴ്ച ഹോട്ടൽ ക്വാറന്റൈൻ നിർബന്ധം

റിയാദ് -ഇന്ത്യയടക്കം സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്‌സിനെടുക്കാത്ത ആരോഗ്യപ്രവർത്തകരും അവരുടെ 18 വയസ്സിന് താഴെയുള്ള ആശ്രിതരും ഏഴു ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ പാലിക്കണമെന്ന് ജനറൽ അതോറിറ്റി  ഓഫ് സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ടു. എന്നാൽ സൗദിയിലെ നിബന്ധന പ്രകാരം വാക്‌സിനെടുത്തവർക്ക് ക്വാറന്റൈൻ ആവശ്യമില്ല. അവർക്ക് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ ടെസ്റ്റ് റിപ്പോർട്ട് എയർപോർട്ടിൽ കാണിച്ച് പുറത്തിറങ്ങാവുന്നതാണെന്ന് ഇന്ന് പുറത്തിറക്കിയ ക്വാറന്റൈൻ ഗൈഡ് ലൈനിൽ അതോറിറ്റി വ്യക്തമാക്കി.
സൗദി സർക്കാറിന്  കീഴിലെ ആരോഗ്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ വാക്‌സിനെടുത്തിട്ടില്ലെങ്കിൽ പിസിആർ ടെസ്റ്റ് റിപ്പോർട്ട് വിമാനത്താവളത്തിൽ കാണിച്ച് ഏഴു ദിവസ ഹോം ക്വാറന്റൈനിൽ പോകണം. ഡിപ്ലോമാറ്റുകൾക്കും ഈ വ്യവസ്ഥയാണ് ബാധകമാക്കിയിട്ടുള്ളത്.
സൗദി ആരോഗ്യമന്ത്രാലയം, നാഷണൽ ഗാർഡ് ആരോഗ്യ വിഭാഗം, വിദ്യാഭ്യാസ മന്ത്രാലയം, കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ, ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസ്, ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഹെൽത്ത് സർവീസ്, ജനറൽ ഇന്റലിജൻസ് പ്രസിഡൻസി, പ്രസിഡൻസി ഓഫ് ഹെൽത്ത് സെക്യൂരിറ്റി, റോയൽ ക്ലിനിക്, സൗദി അറാംകോ, റോയൽ കമ്മീഷൻ ഫോർ ജുബൈൽ ആന്റ് യാംബു, ജനറൽ സ്‌പോർട്ട് അതോറിറ്റി, സാമൂഹിക വികസന മന്ത്രാലയം എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന വിദേശികൾക്കാണ് ഹോട്ടൽ ക്വാറന്റൈനിൽ ഇളവുള്ളത്. ഇവർക്ക് അതത് വകുപ്പുകളിൽ ക്വാറന്റൈൻ സൗകര്യമുള്ളതിനാലാണിത്.
 

Latest News