Sorry, you need to enable JavaScript to visit this website.

മുതിര്‍ന്ന സി പി ഐ നേതാവ് എം എസ് രാജേന്ദ്രന്‍ അന്തരിച്ചു

കൊച്ചി-മുതിര്‍ന്ന സി പി ഐ നേതാവ് എം എസ് രാജേന്ദ്രന്‍ അന്തരിച്ചു. 91 വയസ്സ് ആയിരുന്നു. അവിവാഹിതനായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്ത് ആയിരുന്നു അന്ത്യം.പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, വിദ്യാഭ്യാസ സബ്കമ്മിറ്റി അംഗം, കണ്‍ട്രോള്‍ കമ്മിഷന്‍ അംഗം, ജനയുഗം മുഖ്യപത്രാധിപര്‍, നവയുഗം പത്രാധിപര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് മൂന്നു മണിക്ക് പിറവത്തെ വീട്ടുവളപ്പില്‍ നടക്കും.
1931 നവംബര്‍ 13 ന് പിറവത്ത് ശങ്കരപ്പിള്ളയുടെയും അമ്മുക്കുട്ടിയുടെയും രണ്ടാമത്തെ മകനായി പിറവത്താണ് ജനിച്ചത്. സ്‌കൂള്‍ പഠനത്തിന് ശേഷം ആലുവ യുസി കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കേയാണ് കോണ്‍ഗ്രസ് പശ്ചാത്തലത്തില്‍ നിന്നുവന്ന എം എസ് രാജേന്ദ്രന്‍ വിദ്യാര്‍ത്ഥി ഫെഡറേഷനുമായി പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധപ്പെടുന്നത്. 1956ല്‍ സോവിയറ്റ്‌ലാന്‍ഡിന്റെ മലയാളവിഭാഗത്തില്‍ ചേര്‍ന്ന് ദല്‍ഹിയില്‍ പ്രവര്‍ത്തിച്ചു. 76വരെ ദല്‍ഹിയില്‍ തുടര്‍ന്ന അദ്ദേഹം പിന്നീട് പ്രോഗ്രസ് പബ്ലിഷേഴ്‌സിന്റെ ചുമതലയുമായി മോസ്‌കോവിലെത്തി. അവിടെനിന്ന് 1982ല്‍ കേരളത്തിലേയ്ക്ക് തിരിച്ചെത്തിയ എം എസ് രാജേന്ദ്രന്‍ ആ വര്‍ഷം ഒക്ടോബറില്‍ ജനയുഗം ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായിചുമതലയേറ്റു. നാലുവര്‍ഷം ആ ചുമതലയില്‍ തുടര്‍ന്നു
 

Latest News