പാഠകത്തിൽ അച്ഛൻ ഗുരു മകൻ ശിഷ്യൻ

തൃശൂർ - സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിന്റെ പാഠകം മത്സരത്തിൽ എ ഗ്രേഡ് നേടിയ മകന്റെ ഗുരു അച്ഛൻ. കാലടി ബ്രഹ്മാനന്ദോദയ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ യദുകൃഷ്ണനാണ് പാഠകത്തിൽ എ ഗ്രേഡ് നേടിയപ്പോൾ ഗുരുവായ അച്ഛന് അഭിമാനം സമ്മാനിച്ചത്.
ചാക്യാർകൂത്ത് - പാഠകം കലാകാരനായ ഡോ.എടനാട് രാജൻ നമ്പ്യാരാണ് മകൻ യദുകൃഷ്ണനെ പാഠകപാഠങ്ങൾ പഠിപ്പിച്ചത്. പണ്ട് സ്‌കൂളിൽ പഠിക്കുന്ന കാലത്ത് സ്‌കൂൾ കലോത്സവത്തിൽ ചാക്യാർകൂത്തിൽ പങ്കെടുത്ത് രാജൻനമ്പ്യാർ സമ്മാനം നേടിയിട്ടുണ്ട്. ചാക്യാർകൂത്തിലാണ് രാജൻ നമ്പ്യാർ ഡോക്ടറേറ്റ് നേടിയിട്ടുള്ളത്. 
ശ്രീകൃഷ്ണ ദുതാണ് യദുകൃഷ്ണൻ പാഠകത്തിൽ അവതരിപ്പിച്ചത്. 
അച്ഛനോടൊപ്പം ചാക്യാർകൂത്ത് വേദികളിൽ മിഴാവ് കൊട്ടാൻ യദുകൃഷ്ണൻ പോകാറുണ്ട്.

Latest News