രാഹുല്‍ ഗാന്ധി വെള്ളക്കടുവയെ ദത്തെടുത്തു

ബെല്ലാരി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരില്‍ കര്‍ണാടകയിലെ ഒരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹംപി മൃഗശാലയില്‍ ഒരു വെള്ളക്കടുവയെ ദത്തെടുത്തു. രാഹുലിന്റെ 51ാം ജന്മദിനത്തോടനുബന്ധിച്ചാണിത്. ഹംപിയിലെ അടല്‍ ബിഹാരി വാജ്‌പേയ് സൂവോളജിക്കല്‍ പാര്‍ക്കിലെ അര്‍ജുന എന്ന കടുവയെ ഒരു വര്‍ഷത്തേക്കാണ് ദത്തെടുത്തിരിക്കുന്നത്. രാഹുലിന്റെ ജന്മദിനത്തോടനുബന്ധിച്ച് എന്തെങ്കിലും സാമൂഹ്യ സേവനം ചെയ്യണമെന്ന് പദ്ധതിയിട്ടിരുന്നു. അങ്ങനെയാണ് സാമ്പത്തിക പ്രയാസം നേരിടുന്ന മൃഗശാലയിലെ വെള്ളക്കടുവയെ ഒരു വര്‍ഷത്തേക്ക് പോറ്റാന്‍ ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കിയതെന്ന് പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവ് സിദ്ദു ഹല്ലെഗൗഡ പറഞ്ഞു.
Image

Latest News