പെരിന്തൽമണ്ണ-പ്രണയം നിരസിച്ചതിന്റെ പേരിൽ വീട്ടിൽ കയറി വിദ്യാർഥിനിയെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി വിനീഷ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. കൊതുകുതിരി കഴിച്ചാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്. പെരിന്തൽമണ്ണ സബ് ജയിലിൽ റിമാന്റിലാണ് പ്രതി. കഴിഞ്ഞ ആഴ്ചയാണ് ഇയാൾ ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട ദൃശ്യയും പ്രതി വിനീഷും പ്ലസ് ടുവിന് ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്. വിവാഹം ചെയ്ത് നൽകണമെന്നാവശ്യപ്പെട്ട് ഒരു തവണ വിനീഷ് ബാലചന്ദ്രനെ സമീപിച്ചിരുന്നു. കൂടാതെ, നിരന്തരം ഫോൺ ചെയ്യൽ ഉൾപ്പെടെയുള്ള ഉപദ്രവങ്ങൾ ദൃശ്യ പ്രതിയിൽ നിന്ന് നേരിട്ടിരുന്നു.






