കേരളത്തിലും പെട്രോൾ വില നൂറ് തൊട്ടു

തിരുവനന്തപുരം- കേരളത്തിലും പെട്രോൾ നൂറിൽ തൊട്ടു. തിരുവനന്തപുരം പാറശാല, ഇടുക്കി പൂപ്പാല, ആനച്ചാൽ തുടങ്ങിയ സ്ഥലങ്ങളിൽ പെട്രോൾ ലിറ്ററിന് നൂറു രൂപ കടന്നു. കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്ന ശേഷം തുടർച്ചയായ ദിവസങ്ങളിൽ പെട്രോൾ വിലയിൽ വർധനവാണ് വരുത്തുന്നത്. ഡീസൽ വില 94.87 രൂപയാണ് തിരുവനന്തപുരത്ത്. കൊച്ചിയിൽ 93.17 രൂപയുമായി.
 

Latest News