അവിഹിതം ആരോപിച്ച് ഭാര്യയുടെ കുടല്‍മാല പുറത്തെടുത്തു; യുവാവ് അറസ്റ്റില്‍

ന്യൂദല്‍ഹി- അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെ കുത്തിക്കൊന്ന 40 കാരന്‍ ദല്‍ഹിയില്‍ അറസ്റ്റില്‍.
കഴുത്തിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. കുടല്‍മാല പുറത്തുവന്നിരുന്നു. ബ്രൗണ്‍ ടേപ്പ് കൊണ്ട് ഒട്ടിച്ച നിലയിലായിരുന്നു കഴത്തും കൈകളും. പടിഞ്ഞാറന്‍ ദല്‍ഹിയിലെ ഹരിനഗര്‍ പ്രദേശത്താണ് സംഭവം.
ദല്‍ഹിയില്‍ ഫോട്ടോ സ്റ്റുഡിയോ നടത്തുന്ന വിജയ് കുമാര്‍ എന്നയാളാണ് തന്റെ ഇളയ സഹോദരന്‍ ഹരീഷ് കുമാര്‍ 36 കാരിയായ പിങ്കിയെ കൊലപ്പെടുത്തിയെന്ന വിവരം പോലീസിനെ അറിയിച്ചതെന്ന് വെസ്റ്റ് ഡിസ്ട്രിക്ട് ഡി.സി.പി ഉര്‍വിജ ഗോയല്‍ പറഞ്ഞു.
പോലീസ് കുതിച്ചെത്തിയപ്പോള്‍ സഹോദരന്‍ തന്നെ ഇക്കാര്യം ഫോണിലാണ് അറിയിച്ചതെന്ന് വിജയ് പറഞ്ഞു. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പോലീസ് മുറിയില്‍ പ്രവേശിച്ചത്.
സംഭവസ്ഥലത്തുനിന്ന് രണ്ട് കത്തികളും രണ്ട് ബ്ലേഡുകളും ബ്രൗണ്‍ ടേപ്പുകളും പോലീസ് കണ്ടെടുത്തു.
മദ്യപനായ ഹരീഷിന് ഏതാനും വര്‍ഷങ്ങളായി ജോലിയില്ലെന്ന് പോലീസ് പറഞ്ഞു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഹരിനഗര്‍ പോലീസ് കൊലപാതകത്തിനു കേസെടുത്തു.

 

Latest News