Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് നീട്ടിയേക്കും

ന്യൂദല്‍ഹി- മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) സെപ്റ്റംബറിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. നീറ്റ് പരീക്ഷ ഓഗസ്റ്റ് ഒന്നിന് നടത്താനാണ് നേരത്തെ തീരുമാനിച്ചത്. ജെ.ഇ.ഇ മെയിന്‍സില്‍ ഇനി നടക്കാനുള്ള പരീക്ഷകള്‍ അടുത്ത മാസം അവസാനമോ ഓഗസ്റ്റ് മാസമോ നടത്തിയേക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം പരിഗണിച്ചാണ് പരീക്ഷകള്‍ നീട്ടിവെക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

നീറ്റ് സെപ്റ്റംബറില്‍ നടത്തുകയാണെങ്കില്‍ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ രജിസ്‌ട്രേഷന്‍ ആരംഭിക്കാനാണ് സാധ്യത. ജെ.ഇ.ഇ മെയിന്‍സില്‍ ഇനി നടക്കാനുള്ള രണ്ട് പരീക്ഷകളില്‍ ഒന്ന് അടുത്ത മാസം അവസാനമോ ഓഗസ്റ്റ് ആദ്യ ആഴ്ചയോ നടത്തിയേക്കും. തുടര്‍ന്ന് ഏഴ് മുതല്‍ പത്ത് ദിവസം കഴിഞ്ഞ് രണ്ടാമത്തെ പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. പുതിയ പരീക്ഷാ തീയതികള്‍ ദേശിയ ടെസ്റ്റിംഗ്് ഏജന്‍സി ഉടന്‍ പ്രഖ്യാപിക്കും.

 

Latest News