റിയാദ്- സൗദി അറേബ്യയിലേക്ക് ഹൂത്തികള്‍ അയച്ച നാല് ഡ്രോണുകള്‍ വെടിവെച്ചിട്ടു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ തെക്കന്‍ മേഖലയിലേക്കാണ് അയച്ചിരുന്നതെന്ന് അറബ് സഖ്യസേന വക്താവ് പറഞ്ഞു.
ജിസാന്‍ ലക്ഷ്യമിട്ട് അയച്ച ഡ്രോണ്‍ ബുധനാഴ്ച രാവിലേയും വെടിവെച്ചിട്ടിരുന്നു.