ദല്‍ഹിയിലെ ഇസ്രായില്‍ എംബസിക്കു നേരെ പോലീസ് അബദ്ധത്തില്‍ വെടിവച്ചു

ന്യൂദല്‍ഹി- ദല്‍ഹിയിലെ ഇസ്രായില്‍ എംബസിക്കു നേരെ ദല്‍ഹി പോലീസിലെ വനിതാ കോണ്‍സ്റ്റബിള്‍ അബദ്ധത്തില്‍ വെടിയുതിര്‍ത്തു. സര്‍വീസ് പിസ്റ്റള്‍ കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി എന്നാണ് റിപോര്‍ട്ട്. ബുധാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. അപായമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപോര്‍ട്ട്. ന്യൂദല്‍ഹിയിലെ വസന്ത് വിഹാര്‍ പശ്ചിമി മാര്‍ഗിലുള്ള ഇസ്രായില്‍ എംബസിക്കുള്ളിലെ അറ്റാഷെയുടെ വീടിനു നേര്‍ക്കാണ് വെടി വന്നത്. വിവരം ലഭിച്ചയുടന്‍ പോലീസ് സ്ഥലത്തെത്തി. എംബസിക്കു സമീപത്തെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിളിന്റെ 9എംഎം പിസ്റ്റളില്‍ നിന്ന് അബദ്ധത്തിലാണ് വെടിപൊട്ടിയതെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ ക്രൈം ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു.
 

Latest News