മീൻ വളർത്താൻ വീട്ടുമുറ്റത്ത് നിർമ്മിച്ച കുളത്തിൽ വീണ് ഒരു വയസുകാരൻ മരിച്ചു

കൊല്ലം-ഒരു വയസുകാരൻ വീട്ട് മുറ്റത്തെ മീൻ വളർത്തുന്ന കൃത്രിമക്കുളത്തിൽ വീണ് മരിച്ചു.  അഞ്ചൽ പാലമുക്ക് വിഷ്ണു ദർശനം വലിയ വീട്ടിൽ വിഷ്ണുവിന്റെയും ശ്രുതിയുടെയും മകൻ  ശ്രേയഷ്  ആണ് മരിച്ചത്. അഞ്ചൽ പനച്ചവിളയിൽ അലങ്കാര മത്സ്യങ്ങളെ വിൽക്കുന്ന സ്ഥാപനത്തിലേയ്ക്ക് മീൻ വളർത്താൻ വേണ്ടി നിർമ്മിച്ച ക്കുളത്തിലാണ് ഒരു വയസുകാരൻ വീണ് മരിച്ചത്.  ലോക്ഡൗണിലാണ് വീടിനോട് ചേർന്ന് ടാർപ്പോളിൻ കൊണ്ട് കൃത്രിമക്കുളം നിർമ്മിച്ചിരുന്നത്. 
ശ്രുതി വിഷ്ണുവിന് ഉലയ്ക്ക് കടയിൽ ചോറ് കൊണ്ട് പോയ സമയത്താണ് കുഞ്ഞ് കുളത്തിൽ വീണത്. ഈ സമയം ശ്രേയഷ് തൊട്ടിലിൽ ഉറങ്ങി കിടക്കുകയായിരുന്നു. സംഭവസമയത്ത്  വിഷ്ണുവിന്റെ മാതാവ് ജലജ മാത്രമാണ് വീട്ടില്ലുണ്ടായിരുന്നത്.  കുഞ്ഞിനെ തൊട്ടിൽ കാണായതിനെ തുടർന്ന് വിഷ്ണുവിന്റെ അമ്മ ജലജ നടത്തിയ അന്വേഷണത്തിലാണ് ശ്രേയഷ് കുളത്തിൽ വീണു കിടക്കുന്നത് കണ്ടത്. തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.  അഞ്ചൽ സി.ഐ സൈജുനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. ശ്രാവനാണ് സഹോദരൻ .
 

Latest News