കൊച്ചി- വാട്സ്ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. കേസിൽ കോടതി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും പോലീസ് മേധാവിയുടേയും നിലപാട് തേടി.
കുമളി സ്വദേശി ഓമനക്കുട്ടൻ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. കേന്ദ്ര ഐ ടി ചട്ടങ്ങൾ പാലിക്കാൻ നിർദേശം നൽകണമെന്നും പാലിച്ചില്ലങ്കിൽ വാട്സ് ആപ്പ് നിരോധിക്കണമെന്നു മാണ് ഹരജിയിലെ ആവശ്യം.
വാട്സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതായും ഡേറ്റയിൽ കൃത്രിമം നടക്കാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ലെന്നും ഹരജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ വാട്സ്ആപ്പ് ഡേറ്റ കേസുകളിൽ തെളിവായി സ്വീകരിക്കരുതെന്നും ഹരജിയിൽ പറയുന്നുണ്ട്.