സൗദിയിൽ വാക്‌സിൻ ഡോസുകൾ വ്യത്യസ്ത കമ്പനികളുടേത് സ്വീകരിക്കാം

ജിദ്ദ- സൗദിയിൽ വാക്‌സിന്റെ രണ്ടു ഡോസുകൾ വ്യത്യസ്ത കമ്പനികളുടേത് സ്വീകരിക്കാമെന്ന് സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ നാഷണൽ കമ്മിറ്റി ഫോർ ഇൻഫെക്ഷ്വസ് ഡീസീസ് വ്യക്തമാക്കി. രാജ്യാന്തര ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തതെന്നും സമിതി വ്യക്തമാക്കി.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
 

രണ്ടു കമ്പനികളുടെ വാക്‌സിനുകൾ സ്വീകരിക്കുന്നത് കൊണ്ട് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകില്ലെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും അധികൃതർ അറിയിച്ചു.

Latest News