കവരത്തി- ലക്ഷദ്വീപിൽ ചോദ്യം ചെയ്യലിന് എത്തിയ സിനിമാ പ്രവർത്തക ആയിഷ സുൽത്താനെയെ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. ഇന്ന് രാവിലെ പത്തര മുതൽ തുടങ്ങിയ ചോദ്യം ചെയ്യൽ ഏതാനും നിമിഷം മുമ്പാണ് അവസാനിച്ചത്. ആയിഷ സുൽത്താനയെ അറസ്റ്റ് ചെയ്താലും ഉടൻ ജാമ്യം അനുവദിക്കണമെന്ന് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അയിഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ലക്ഷദ്വീപിൽ തുടരണോ എന്ന കാര്യം നാളെ പറയാമെന്നാണ് ലക്ഷദ്വീപ് പോലീസ് വ്യക്തമാക്കിയത്. ടി.വി ചർച്ചയിലെ പരാമർശത്തിന്റെ പേരിലാണ് ആയിഷ സുൽത്താനയുടെ പേരിൽ ലക്ഷദ്വീപ് പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്.






