മക്കയില്‍ നഴ്സിന്‍റെ ആത്മഹത്യ സ്ത്രീധന പീഡനം മൂലമെന്ന് കുടുംബം; പോലീസില്‍ പരാതി നല്‍കി

കൊല്ലം- സൗദി അറേബ്യയില്‍ മലയാളി നഴ്സ് ജീവനൊടുക്കിയത്  സ്ത്രീധന പീഡനം മൂലമാണെന്ന് കുടുംബം പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് മക്കയിലെ താമസ സ്ഥലത്ത് കൊല്ലം അഞ്ചല്‍ സ്വദേശിനി മുഹ്‌സിനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയാദിലുണ്ടായിരുന്ന ഭർത്തവ് സമീറിനെ വീഡിയോ കോളില്‍ വിളിച്ചു അറിയിച്ച ശേഷമാണ് മുഹ്സിന ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പുനലൂർ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. മരണവിവരമറിഞ്ഞ് ഭർത്താവ് സമീർ റിയാദില്‍നിന്ന് മക്കയിലെത്തിയിരുന്നു. വീഡിയോ കോള്‍ ലഭിച്ചശേഷം സമീർ സുഹൃത്തുകളെ അറിയിച്ചിരുന്നെങ്കിലും അവർ എത്തുമ്പോഴേക്കും യുവതി ആത്മഹത്യം ചെയ്തിരുന്നു. മൂന്ന് വയസ്സായ കുട്ടിയോടൊപ്പമാണ് മുഹ് സിന മക്കയില്‍ താമസിച്ചിരുന്നത്. രണ്ടാഴ്ച മുമ്പാണ് സമീർ റിയാദിലെത്തിയിരുന്നത്.

Latest News