Sorry, you need to enable JavaScript to visit this website.

വിമാനത്തിൽ കുട്ടികളുടെ ഒറ്റക്കുള്ള യാത്രക്ക് വിലക്ക്

റിയാദ് - പതിനഞ്ചിൽ കുറവ് പ്രായമുള്ള കുട്ടികൾ ഒപ്പം ആളില്ലാതെ ഒറ്റക്ക് യാത്ര ചെയ്യുന്നതിന് വിലക്കുള്ളതായി ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ കുട്ടികളുടെ യാത്രക്ക് പ്രത്യേക വ്യവസ്ഥകൾ ബാധകമാണോയെന്ന ഉപയോക്താക്കളിൽ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് സൗദിയ ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനാണ് ഇത്തരമൊരു വ്യവസ്ഥ ബാധകമാക്കിയിരിക്കുന്നതെന്നും സൗദിയ പറഞ്ഞു.
 

Latest News