ലാഹോര്‍- ഭീകരപ്പട്ടികയിലുള്ള സംഘടനയായ ലഷ്‌കറെ ത്വയ്ബ സഹസ്ഥാപകനും ജമാഅത്തു ദഅവ അധ്യക്ഷനുമായ ഹാഫിസ് സഈദിന്റെ ലാഹോറിലെ വീടിനു സമീപമുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ലാഹോറിലെ ജിന്നാ ആശുപത്രിയിലേക്കു മാറ്റി. സമീപത്തെ കെട്ടിടങ്ങള്‍ക്കും സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. വീടുകളുടെ ജനവാതില്‍ ചില്ലുകളും തകര്‍ന്നു. ഒരു അജ്ഞാതന്‍ പ്രദേശത്ത് പാര്‍ക്ക് ചെയ്ത ബൈക്കാണ് പൊട്ടിത്തെറിച്ചതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തില്‍ പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദര്‍ പറഞ്ഞു.