Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യാത്രക്കാർക്ക് സംതൃപ്തി; കൊച്ചി എയർപോർട്ടിന് എ.സി.ഐ അന്താരാഷ്ട്ര പുരസ്‌കാരം

നെടുമ്പാശ്ശേരി- യാത്രക്കാർക്ക് നൽകുന്ന മികച്ച സേവനത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനിയ്ക്ക് അന്താരാഷ്ട്ര പുരസ്‌ക്കാരം. വിമാനത്താവള ഓപ്പറേറ്റർമാരുടെ രാജ്യാന്തര സംഘടനയായ എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ ' റോൾ ഓഫ് എക്‌സലൻസ് ' പുരസ്‌ക്കാരത്തിനാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി അർഹമായത്. ഈ വർഷം ലോകത്തിലെ ആറ്  വിമാനത്താവളങ്ങളാണ് എ.സി.ഐ യുടെ റോൾ ഓഫ് എക്‌സലൻസ് ബഹുമതിയ്ക്ക് അർഹമായത്.


യാത്രക്കാരുടെ സംതൃപ്തി മനസ്സിലാക്കാൻ ലോകവ്യാപകമായി വിമാനത്താവളങ്ങളിൽ എ.സി.ഐ സർവെ നടത്താറുണ്ട്. പ്രതിവർഷം അമ്പതുലക്ഷം മുതൽ ഒന്നരക്കോടി വരെ യാത്രക്കാർ എത്തുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ തുടർച്ചയായി അഞ്ചുതവണ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി എ.സി.ഐയുടെ പുരസ്‌ക്കാരത്തിന് അർഹമായിരുന്നു.

തുടർച്ചയായി സേവന നിലവാരം ഉറപ്പാക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി നടത്തുന്ന ശ്രമങ്ങളെ യാത്രക്കാർ അംഗീകരിച്ചിരിക്കുന്നു. യാത്രക്കാർക്ക് ഒരുക്കുന്ന സൗകര്യങ്ങളിൽ പുതിയ നിലവാരം സൃഷ്ടിക്കുന്നതിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം മാതൃകാപരമായ സമീപനമാണ് പുലർത്തുന്നത് -പുരസ്‌ക്കാരം പ്രഖ്യാപിച്ചുകൊണ്ടുള്ള കത്തിൽ എ.സി.ഐ ഡയറക്ടർ ജനറൽ ലൂയി ഫിലിപ്പെ ഡി ഒലിവേര അറിയിച്ചു.

എ.സി.ഐ യുടെ സേവന നിലവാര സർവേകൾ വിമാനത്താവള ജീവനക്കാർക്ക് തങ്ങളുടെ കാര്യക്ഷമത ഉയർത്താൻ ഏറെ സഹായകരമാണെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഐ.എ.എസ് വ്യക്തമാക്കി.  

  തുടർച്ചയായി അഞ്ചുവർഷം സേവന നിലവാരത്തിനുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയ്ക്ക് നേടാനായത് സംസ്ഥാന സർക്കാരിന്റെ പിന്തുണയൊന്നു കൊണ്ടുമാത്രമാണ്.  ചെയർമാൻ കൂടിയായ  മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടിസ്ഥാന സൗകര്യവികസനത്തിൽ വലിയ ശ്രദ്ധ പുലർത്തുന്നുണ്ട്. അദ്ദേഹത്തോടും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി കടപ്പെട്ടിരിക്കുന്നു. യാത്രക്കാർക്ക് ഏറ്റവും മികച്ച സേവനമൊരുക്കുന്നതിൽ സിയാൽ എന്നും പ്രതിജ്ഞാബദ്ധമാണ്. നിരന്തരം പുതിയ സംവിധാനങ്ങൾ ഇതിനായി സിയാൽ ഏർപ്പെടുത്തിവരുന്നുണ്ട്. യാത്രക്കാരോടുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി പുലർത്തുന്ന അർപ്പണ മനോഭാവത്തിനാണ് ഈ പുരസ്‌ക്കാരം എന്നറിയുന്നത് പ്രചോദനപരമാണ് - സുഹാസ് കൂട്ടിച്ചേർത്തു.
സെപ്റ്റംബർ ഒമ്പതിന് കാനഡയിലെ മോൺട്രിയലിൽ നടക്കുന്ന കസ്റ്റമർ എക്‌സ്പീരിയൻസ് ഗ്ലോബൽ സമ്മിറ്റിൽ വച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയ്ക്ക് റോൾ ഓഫ് എക്‌സലൻസ് പുരസ്‌ക്കാരം സമ്മാനിക്കുമെന്ന് എ.സി.ഐ അറിയിച്ചു. 

Latest News