Sorry, you need to enable JavaScript to visit this website.
Tuesday , May   30, 2023
Tuesday , May   30, 2023

ആയിഷ സുൽത്താനയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും, ഹാജരാകാൻ നോട്ടീസ്

കവരത്തി- രാജ്യദ്രോഹ കേസിൽ യുവ സംവിധായിക ആയിഷ സുൽത്താനയെ ലക്ഷദ്വീപ് പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പോലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ കവരത്തി പോലീസ് നോട്ടീസ് നൽകി. ഇന്ന് രാവിലെ പത്തരക്ക് വീണ്ടും കവരത്തി പോലീസ് സ്‌റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം ആയിഷ സുൽത്താനയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. എന്നാൽ അറസ്റ്റ് ചെയ്താലും ഉടൻ ജാമ്യം അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്ത് വിട്ടയച്ച ആയിഷ സുൽത്താനയോട് മൂന്നു ദിവസം കൂടി ദ്വീപിൽ തുടരാൻ പോലീസ് നിർദേശിക്കുകയായിരുന്നു.
അതിനിടെ ദ്വീപിലെ ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ചതിന് കലക്ടർ താക്കീത് നൽകിയ ആയിഷയോട് ഇക്കാര്യം ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്ന് നോട്ടീസും നൽകി.
ദ്വീപിലെ ഹോം ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ചെന്ന് കാണിച്ച് കലക്ടർ എസ്. അസ്‌കർ അലിയാണ് നോട്ടീസ് നൽകിയത്. ഞായറാഴ്ച പൊലീസ് ചോദ്യം ചെയ്യലിനുശേഷം പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരുമായി സംസാരിച്ചെന്നാണ് കണ്ടെത്തൽ. ആയിഷ ദ്വീപ് പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചതിന്റെയും അംഗങ്ങളുമായി യോഗം നടത്തിയതിന്റെയും വീഡിയോയും ചിത്രങ്ങളും ഭരണകൂടം ശേഖരിച്ചിരുന്നു. തിങ്കളാഴ്ച ദ്വീപിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രം ആയിഷ സന്ദർശിച്ചതും കോവിഡ് രോഗികളുമായി സംസാരിച്ചതും ഗുരുതര ചട്ടലംഘനമായാണ് ഭരണകൂടം വിലയിരുത്തുന്നത്.
 

Latest News