ആർ.എസ്.എസിന്റെ നിറം വേണ്ട; സ്‌കൂൾ യൂണിഫോമിൽനിന്ന് കാവി ഒഴിവാക്കാൻ രാജസ്ഥാൻ സർക്കാർ

ജയ്പൂർ- രാജസ്ഥാനിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ യൂണിഫോമിൽ നിന്ന് കാവി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ. നിലവിൽ ആൺകുട്ടികൾക്ക് ലൈറ്റ് ബ്രൗൺ ഷർട്ടും ബ്രൗൺ ട്രൗസറും പെൺകുട്ടികൾക്ക് ഇതേ നിറത്തിലുള്ള ടോപും പാവാടയുമാണ് യൂണിഫോം. 2017-ൽ അന്നത്തെ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് സ്‌കൂൾ യൂണിഫോമുകൾ മാറ്റിയത്. ആർ.എസ്.എസ്. യൂണിഫോമിന് സമാനമായിരുന്നു ഇത്. പുതിയ യൂണിഫോമിന്റെ നിറം നിർണയിക്കുന്നതിനായി സർക്കാർ കമ്മിറ്റി രൂപീകരിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും പുതിയ യൂണിഫോം സൗജന്യമായി നൽകുമെന്ന് സർക്കാർ വ്യക്തമാക്കി.
 

Latest News