രാമനാട്ടുകര അപകടം; അപകടത്തിന് മുമ്പുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്- രാമനാട്ടുകര വാഹനാപകടത്തിന് തൊട്ടുമുമ്പ് കവർച്ചാ സംഘം സ്വർണ്ണക്കടത്ത് സംഘത്തെ പിന്തുടരുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട വാഹനവും അമിത വേഗത്തിലാണ് സഞ്ചരിച്ചതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. തിങ്കളാഴ്ച പുലർച്ചെ 4.27നും 4.34നും ഇടയിലാണ് സംഭവം നടന്നത്. മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് അപകടത്തിൽപ്പെട്ട ബൊലേറോയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റു വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടങ്ങി.
 

Latest News