Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നരേന്ദ്ര മോഡി രാജിവെക്കുക: വെൽഫെയർ  വെർച്വൽ റാലി വിജയിപ്പിക്കും -പ്രവാസി ജിദ്ദ

ജിദ്ദ- 'രാജ്യത്തെ ശവപ്പറമ്പാക്കിയ നരേന്ദ്ര മോഡി രാജിവെക്കുക' എന്നാവശ്യപ്പെട്ടുള്ള വെൽഫെയർ വെർച്വൽ റാലി വിജയിപ്പിക്കുമെന്ന് പ്രവാസി ജിദ്ദ. ജനജീവിതം ദുരിതപൂർണമാക്കിയ നരേന്ദ്ര മോഡി സർക്കാരിന്റെ ദുർഭരണത്തിനെതിരെ വെൽഫെയർ പാർട്ടി അഖിലേന്ത്യ അടിസ്ഥാനത്തിൽ ഒരു മാസമായി നടത്തിവരുന്ന പ്രക്ഷോഭ പരിപാടികളുടെ സമാപനമായി സംഘടിപ്പിക്കുന്ന വെർച്വൽ റാലി വിജയിപ്പിക്കാൻ പ്രവാസി സാംസ്‌കാരിക വേദി വെസ്‌റ്റേൺ പ്രോവിൻസ് കമ്മിറ്റി തീരുമാനിച്ചു. 'രാജ്യത്തെ ശവപ്പറമ്പാക്കിയ നരേന്ദ്ര മോഡി രാജിവെക്കുക' എന്ന മുദ്രാവാക്യമുയർത്തി ജൂൺ 25 വെള്ളിയാഴ്ച വൈകുന്നേരം 4.00 മണി മുതൽ 6.30 വരെയാണ് വെർച്വൽ റാലി സംഘടിപ്പിക്കുന്നത്.

നരേന്ദ്ര മോഡി സർക്കാർ ഏഴു വർഷമായി നടത്തിവരുന്ന ജനദ്രോഹ ഭരണം രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും നശിപ്പിക്കുകയും, സവർണ കോർപ്പറേറ്റ് വംശീയ ഭരണത്തിന്റെ ദുഷ്‌ചെയ്തികൾ ജനജീവിതം ദുസ്സഹമാക്കുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നാട്ടിലും പ്രവാസ ലോകത്തുമുള്ള മുഴുവൻ പ്രവർത്തകരും ഈ പരിപാടിയിൽ സജീവമായി പങ്കെടുക്കുകയും, കുടുംബത്തെയും പരിചയ വൃത്തത്തിലുള്ള മുഴുവനാളുകളേയും പങ്കെടുപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുമെന്ന് പ്രവാസി ജിദ്ദ അറിയിച്ചു. ഒരു പ്രക്ഷോഭ പരിപാടി എന്ന നിലയിലുള്ള വെർച്വൽ റാലി ഇത് ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി സംഘടിപ്പിക്കുന്നത്. നമ്മുടെ നാടിന്റെ ജനാധിപത്യവും സൈ്വര്യ ജീവിതവും തിരിച്ചു പിടിക്കാനുള്ള ഈ പ്രക്ഷോഭ പരിപാടിയിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രവാസി ജിദ്ദ ആഹ്വാനം ചെയ്തു.

പ്രസിഡണ്ട് റഹീം ഒതുക്കുങ്ങലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി സ്വാഗതം പറഞ്ഞു. നിസാർ ഇരിട്ടി, സുഹറ ബഷീർ, സാബു യാമ്പു, ഓവുങ്ങൽ മുഹമ്മദലി, കെ.എം കരീം, ബഷീർ സി.എച്ച്, അജ്മൽ പി.കെ, ബഷീർ ചുള്ളിയൻ, ഫിദ അജ്മൽ, മുനീർ ഇബ്രാഹിം, എ.കെ സൈതലവി, റസാഖ് മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി ഷഫീഖ് മേലാറ്റൂർ നന്ദി പറഞ്ഞു.

Latest News