ഭോപ്പാല്‍- മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നടത്തിച്ച സംഭവത്തില്‍ എ.എസ്.ഐക്ക് സസ്‌പെന്‍ഷന്‍.
സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പുറമെ, രണ്ട് മുങ്ങല്‍ വിദഗ്ധര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
ഭോപ്പാലിലെ തടാകത്തില്‍ കുട്ടികള്‍ കുളിക്കുന്നതിനിടെയാണ് അതുവഴി പോലീസ് വാഹനം വന്നത്. വാഹനത്തിലുണ്ടായിരുന്ന എ.എസ്.ഐ കുട്ടികള്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുകയായിരുന്നു.
അടിവസ്ത്രം ധരിച്ച കുട്ടികളെ നടത്തിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന കുട്ടികളുടെ അവകാശ സംരക്ഷണ കമ്മീഷന്‍ ഇടപെടുകയും പോലീസിനെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
കുട്ടികള്‍ക്കെതിരെ ശിക്ഷാ നടപടി സ്വകീരിക്കാന്‍ എ.എസ്.ഐയെ സഹായിച്ചതിനാണ് മുനിസിപ്പല്‍ കോര്‍പറേഷന്റെ രണ്ട് മുങ്ങല്‍ വിദഗ്ധര്‍ക്കെതിരേയും നടപടി സ്വീകരിച്ചത്.






