ശ്രീനഗര്‍- ജമ്മു കശ്മീരില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പാരിംപുര പോലീസ് സ്‌റ്റേഷനിലെ സി.ഐ.കെ വിഭാഗത്തിലെ ഇന്‍സ്‌പെക്ടര്‍ പര്‍വായിസ് അഹ്മദ് ദര്‍ ആണ് കൊല്ലപ്പെട്ടത്.
നൗഗാം ഗ്രാമത്തില്‍ കനിപുര പ്രദേശത്ത് പള്ളിയില്‍ നമസ്‌കാരം നിര്‍വഹിച്ച് പുറത്തിറങ്ങിയപ്പോഴാണ് ദറിന് വെടിയേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ലശ്കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ചെറുത്തനില്‍പ് മുന്നണി (ദ റെസിസ്റ്റന്‍സ് ഫ്രണ്ട്-ടി.ആര്‍.എഫ്) കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
കശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയും ഉമര്‍ അബ്ദുല്ലയും സംഭവത്തെ അപലപിച്ചു.






