തൊടുപുഴ- കോളജ് വിദ്യാർഥിയായ 21 കാരനൊപ്പം നാടുവിട്ട നാൽപത്തി മൂന്നുകാരി പിടിയിലായി. വിവിധയിടങ്ങളിൽ കറങ്ങി നടന്ന ഇരുവരെയും തൃശൂരിൽ നിന്നാണ് തൊടുപുഴ പോലീസ് തിങ്കളാഴ്ച വൈകിട്ട് പിടികൂടിയത്. കഴിഞ്ഞ എട്ടിനാണ് തൊടുപുഴ നെടിയശാലയിൽ നിന്ന് ഭർതൃമതിയും രണ്ട് പെൺമക്കളുടെ അമ്മയുമായ വീട്ടമ്മ ഒളിച്ചോടിയത്.
വീട്ടമ്മയെ കാണുന്നില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. അയൽവാസിയായ കോളജ് വിദ്യാർഥിയുമായി ഇവർ പ്രണയത്തിലായിരുന്നു. നാടുവിട്ടശേഷം പലയിടങ്ങളിലായി ഇരുവരും ഒളിവിൽ കഴിയുകയായിരുന്നു. തൊടുപുഴ പ്രിൻസിപ്പൽ എസ്ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ വീട്ടമ്മയെ സ്വന്തം അമ്മക്കൊപ്പം കോടതി വിട്ടയച്ചു. 17 വയസാണ് ഇവരുടെ മൂത്തമകളുടെ പ്രായം.