Sorry, you need to enable JavaScript to visit this website.

ജിസാനിൽ പിതാവിനൊപ്പം ജോലി ചെയ്യുന്നതിനിടെ മലയാളി യുവാവ് വീണു മരിച്ചു

ജിസാൻ- ജിസാനിലെ ഈദാബിയിൽ ഡെക്കറേഷൻ ജോലിക്കിടെ ഉയരത്തിൽ നിന്ന് തലയിടിച്ച് വീണ് പരുക്കേറ്റ മലയാളി യുവാവ് മരിച്ചു. പാലക്കാട് മരുതൂർ പൂവക്കോട് സ്വദേശി പടിഞ്ഞാറകത്ത് മുർതസ (28)യാണ് മരിച്ചത്. പിതാവ് പടിഞ്ഞാറേതിൽ മൊയ്തീൻ മൗലവിക്കൊപ്പം ജോലി ചെയ്യുന്നതിന് ഇടയിലാണ് അപകടം. അപകടം പറ്റിയ ഉടനെ തന്നെ ജിസാൻ കിംഗ് ഫഹദ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ എത്തിച്ച് ഉടൻ ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിംഗ് ഫഹദ് ആശുപത്രിയിലുള്ള മൃതദേഹം ഇവിടെ തന്നെ സംസ്‌കരിക്കാനുള്ള നടപടികൾ നടന്ന് വരുന്നു.
ബന്ധപ്പെട്ട രേഖകൾ ശരിയാക്കാൻ ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ശമീർ അമ്പലപ്പാറ, ഖാലിദ് പട്‌ല, സലിം എടവണ്ണ, ആരിഫ് ഒതുക്കുങ്ങൽ എന്നിവർ രംഗത്തുണ്ട്.


 

Latest News