Sorry, you need to enable JavaScript to visit this website.
Monday , July   26, 2021
Monday , July   26, 2021

പട്ടാളവും വിമാനത്താവളവുമില്ലാത്ത ലിച്ചെൻസ്‌റ്റൈൻ 

ലോകത്തിലെ തന്നെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ്  യൂറോപ്പിലെ ലിച്ചെൻസ്‌റ്റൈൻ എന്ന രാജ്യം. യൂറോപ്പിന്റെ  ഗ്രാമീണ ഭംഗിയും കാഴ്ചകളും ലോകത്തിനു മുന്നിലെത്തിച്ച ലിച്ചെൻസ്‌റ്റൈൻ സഞ്ചാരികളെ അടിമുടി അത്ഭുതപ്പെടുത്തുന്നു.  യൂറോപ്പിന്റെ ഹൃദയഭാഗത്തായി പൂർണ്ണമായും ആൽപ്‌സിന്റെ  ഭാഗമായ ലിച്ചെൻസ്‌റ്റൈൻ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ്.  
ലോകത്തിലെ ഏറ്റവും ചെറിയ അഞ്ചാമത്തെ രാജ്യമായ ഇവിടുത്തെ ആകെ ജനസംഖ്യ 38,000 ആണ്. രാജ്യത്തിന്റെ ആകെ വിസ്തീർണ്ണം  വെറും 62 ചതുരശ്ര കിലോമീറ്ററാണ്. 38,749 ആണ് ഇവിടുത്തെ കൃത്യമായ ജനസംഖ്യ. അമേരിക്കയിലെ ലോസ് ഏഞ്ചൽസിന്റെ  വലുപ്പത്തേക്കാൾ എട്ടു മടങ്ങ് കുറവാണ് ലിച്ചെൻസ്‌റ്റൈന്റെ  വിസ്തൃതി. റോമാ സാമ്രാജ്യത്തിന്റെ അവശേഷിക്കുന്ന അവസാന ഭാഗമാണ് ഈ രാജ്യം. 25 കിലോമീറ്റർ നീളമുള്ള പർവ്വത പ്രദേശമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.  വളരെ ചെറിയ ഈ യൂറോപ്യൻ രാജ്യം സ്വിറ്റ്‌സർലൻഡിനും ഓസ്ട്രിയക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. സ്വിറ്റ്‌സർലൻഡുമായി അതിർത്തിയോ അതിർത്തി നിയന്ത്രണങ്ങളോ ഇവിടെ ഇല്ല. സ്വിറ്റ്‌സർലൻഡിൽ നിന്നും ലിച്ചെൻസ്‌റ്റൈനിലേക്ക് വരുമ്പോൾ പാസ്‌പോർട്ട് കാണിക്കുക തുടങ്ങിയ സാധാരണ നടപടികളൊന്നും ആവശ്യമില്ല.  ഷെങ്കൻ വിസയിൽ യാത്ര ചെയ്യുന്നവർക്കും  ഇവിടേക്ക് പ്രവേശനം സാധ്യമാണ്. മാത്രമല്ല, സ്വിറ്റ്‌സർലാൻഡുമായി വളരെയധികം വാണിജ്യപരവും നയപരവുമായ ബന്ധങ്ങൾ ലിച്ചെൻസ്‌റ്റൈനുണ്ട്. സ്വിസ്-ഫ്രാൻസ് ഔദ്യോഗിക കറൻസിയായി ഉപയോഗിക്കുന്ന ലോകത്തിലെ രണ്ടേ രണ്ടു രാജ്യങ്ങൾ സ്വിറ്റ്‌സർലൻഡും ലിച്ചെൻസ്‌റ്റൈനുമാണ്. യൂറോ ഇവിടെ സ്വീകരിക്കും.

ടൂറിസ്റ്റ് വിസ വഴി രാജ്യത്ത് പ്രവേശിക്കുവാൻ ഷെങ്കൻ നിയമങ്ങളാണ് ഇരു രാജ്യങ്ങളും പിന്തുടരുന്നത്. ലോകത്തിൽ വിദേശ രാജ്യങ്ങളുടെ എംബസി ഇല്ലാത്ത രണ്ടേ രണ്ടു രാജ്യങ്ങൾ മാത്രമാണുള്ളത്. അതിലൊന്ന് ലിച്ചെൻസ്‌റ്റൈനും  അടുത്തത് വത്തിക്കാൻ സിറ്റിയുമാണ്. ലോകത്തിൽ തന്നെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കുള്ള രാജ്യങ്ങളിലൊന്നു കൂടിയാണ് ലിച്ചെൻസ്‌റ്റൈൻ. ഇവിടുത്തെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും അവസാനമായി ഒരു കൊലപാതകം നടന്നത് 1997ൽ ആണ്. ഇവിടുത്തെ ജയിലുകളിലും വളരെ കുറച്ച് തടവുകാർ മാത്രമേയുള്ളൂ. രണ്ട് വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കുന്നവരെ ഓസ്ട്രിയയിലേക്ക് മാറ്റുകയാണ് പതിവ്.

 

 

രാത്രികാലങ്ങളിൽ വാതിൽപോലും അടയ്ക്കാതെ കിടന്നുറങ്ങുവാനും ധൈര്യമുള്ളവരാണ് നാട്ടുകാർ.  ജർമ്മൻ ഭാഷയാണ് ലിച്ചൻസ്‌റ്റൈനിൽ ഉപയോഗിക്കുന്നത്. എന്നാൽ പൂർണ്ണമായും ജർമ്മൻ ഭാഷ എന്നു പറയുവാനും സാധിക്കില്ല. സ്വിറ്റ്‌സർലൻഡിലെ ജർമ്മൻ ഭാഷയോട് സാദൃശ്യമുള്ള ഭാഷയാണ് ഇവിടുത്തേത്. ജർമ്മൻ ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നുകൂടിയാണിത്.   ലോകത്തിലെ തന്നെ ഏറ്റവും  സമ്പന്നവുമായ രാജ്യങ്ങളിലൊന്നാണിത്. ഏറ്റവും മികച്ച ജീവിത നിലവാരവും സൗകര്യങ്ങളും ഇവിടെ കാണാം. കോർപ്പറേറ്റ് നികുതി നിരക്കുകൾ കുറയ്ക്കുവാനെടുത്ത നടപടി മുഖേന ഇവിടേക്ക് കമ്പനികളെയും കോർപ്പറേറ്റുകളെയും കൂടുതൽ ആകർഷിച്ചു. തുടർന്ന്  ഇവിടുത്തെ സമ്പദ്‌വ്യവസ്ഥ അഭൂതപൂർവ്വമായ വളർച്ച കൈവരിക്കുകയുമായിരുന്നു. രാജ്യത്തെ മൂന്നിലൊന്ന് ആളുകളും കോടീശ്വരന്മാരാണെന്നാണ് കണക്കുകൾ പറയുന്നത്.  

 

166,726 ഡോളർ ആണ്. രാജ്യത്തിന്റെ ജിഡിപി അനുപാതത്തിൽ 0.5% മാത്രമാണ് കടമുള്ളത്. ദേശീയ കടമില്ലാത്ത രാജ്യം കൂടിയാണ് ഇവിടം. ഇലക്‌ട്രോണിക്‌സ്, മെറ്റൽ നിർമ്മാണം, ദന്ത ഉൽപന്നങ്ങൾ, ഒപ്റ്റിക്കൽ ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെ പ്രധാന വ്യവസായങ്ങൾ ഇവിടെ വളരുന്നു. 


പൗരന്മാരേക്കാൾ കൂടുതൽ രജിസ്റ്റർ ചെയ്ത കമ്പനികളാണ് ലിച്ചെൻസ്‌റ്റൈനിലുള്ളത്. കമ്പനികൾക്കും ബിസിനസുകൾക്കും വളരുവാൻ വളരെ അനുയോജ്യമാണ് ഇവിടുത്തെ നിയമങ്ങൾ. രാജ്യത്ത് വളരെ വികസിതവും ഉയർന്ന വ്യവസായവത്കൃതവുമായ സ്വതന്ത്ര എന്റർപ്രൈസ് സമ്പദ്‌വ്യവസ്ഥയുണ്ട്, നികുതി നിരക്കുകൾ കുറവായതിനാൽ നിരവധി കമ്പനികൾ ഇവിടെ ലിച്ചെൻസ്‌റ്റൈനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലോകത്തിലെ 20% കൃത്രിമ ദന്തവും ലിച്ചെൻസ്‌റ്റൈനിലാണ് നിർമ്മിക്കുന്നത്.

 

ഷാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവോക്ലാർ വിവാഡെന്റ് എന്ന കമ്പനി പ്രതിവർഷം 60 ദശലക്ഷം കൃത്രിമ പല്ലുകൾ ഉൽപാദിപ്പിക്കുന്നു. ലോകത്തിലെ ഇത്രയും സമ്പന്നമായ രാജ്യമായിട്ടും രാജ്യത്തിന് സ്വന്തമായി വിമാനത്താവളമില്ല.  സ്വിറ്റ്‌സർലൻഡിലെ സെന്റ്  ഗാലെൻ ആൾട്ടെർഹെയ്ൻ വിമാനത്താവളമാണ് ലിച്ചെൻസ്‌റ്റൈന് ഏറ്റവും അടുത്ത വിമാനത്താവളം. 50 കിലോമീറ്റർ അകലെയാണിത് സ്ഥിതി ചെയ്യുന്നത്. 120 കിലോമീറ്റർ അകലെയുള്ള സൂറിച്ച് വിമാനത്താവളമാണ് പ്രദേശവാസികൾ കൂടുതലും ഉപയോഗിക്കുന്നത്. സൈന്യമില്ലാത്ത രാജ്യം എന്ന പ്രത്യേകതയും ലിച്ചൻസ്‌റ്റൈനിനുണ്ട്. യൂറോപ്പിൽ ഏറ്റവും കുറച്ച് മാത്രം സഞ്ചാരികൾ വരുന്ന രണ്ടാമത്തെ രാജ്യമാണ് ലിച്ചൻസ്‌റ്റൈൻ.

 

ഒരു ലക്ഷത്തിൽ താഴെ മാത്രമാണ് ഓരോ വർഷവും ഇവിടെ എത്തുന്ന സഞ്ചാരികളുടെ എണ്ണം. ലിച്ചെൻസ്‌റ്റൈന്റെ തലസ്ഥാന നഗരമാണ് വാഡൂസ്. ഏകദേശം 5,425ആണ് ഇവിടുത്തെ ജനസംഖ്യ. എന്നാൽ ഇവിടുത്തെ വലിയ നഗരം എന്നു പറയുന്നത് അധികം പ്രസിദ്ധമല്ലാത്ത ഷാൻ പട്ടണമാണ്, വാഡൂസിനേക്കാൾ 583 ഓളം അധികം ആളുകളാണ് ഇവിടെയുള്ളത്.  വളരെ കുറച്ച് വിസ്തൃതി മാത്രമുള്ള രാജ്യമായതിനാൽ ഇവിടെ നടന്നു കാണാം. 

Latest News