ഒന്നര വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു; പ്രതിയെ വെടിവെച്ച് പിടിച്ചു

ബഹ്‌റൈച്ച്- ഉത്തര്‍പ്രദേശില്‍ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത ഒന്നര വയസ്സുകാരി കൊല്ലപ്പെട്ടു. സംഭവ സ്ഥലത്തുനിന്ന് നാട്ടുകര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വെടിവെച്ച് പിടിച്ചു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുമ്പോഴാണ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്.
മൈതാനത്ത് കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ സമീപത്തെ സ്‌കൂള്‍ കെട്ടിടത്തില്‍ കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്. രാവിലെ കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ അന്വേഷിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷമാണ് കുട്ടി മരിച്ചത്.
പോക്‌സോ ചുമുത്തി കോടതിയില്‍ ഹാജാരാക്കാന്‍ കൊണ്ടു പോകുമ്പോഴാണ് യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ആകാശത്തേക്ക് വെടിവെച്ചിട്ടും നില്‍ക്കാതെ മുന്നോട്ടുപോയ പ്രതിയുടെ കാലില്‍ വെടിവെച്ച ശേഷമാണ് പിടികൂടിയത്. പ്രതിക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തുമെന്നും പോലീസ് പറഞ്ഞു.

 

Latest News