കൊച്ചി- ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേഷൻ പുറപ്പെടുവിച്ച വിവാദ ഉത്തരവുകൾ കേരള ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഡയറി ഫാം അടച്ചുപൂട്ടിയതിനും ഉച്ചഭക്ഷണത്തിൽ നിന്ന് ബീഫ് ഒഴിവാക്കിയതും ഹൈക്കോടതി സ്‌റ്റേ ചെയ്തു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന് വൻ തിരിച്ചടി നൽകുന്നതാണ് ഹൈക്കോടതിയുടെ വിധി. വർഷങ്ങളായുള്ള രീതി മാറ്റാനുള്ള തീരുമാനത്തിന് പിന്നിലെ യുക്തി എന്താണെന്നും ഹൈക്കോടതി ചോദിച്ചു.






