വീണ്ടും പറക്കാന്‍ ജെറ്റ് എയര്‍വെയ്‌സ്, ട്രിബ്യൂണല്‍ അനുമതിയായി

മുംബൈ- ജെറ്റ് എയര്‍വെയ്സിനെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ദേശീയ കമ്പനി ട്രിബ്യൂണല്‍ അനുമതി നല്‍കി. യു.കെയില്‍നിന്നുള്ള കാള്‍റോക് ക്യാപിറ്റലും യു.എ.ഇയിലെ സംരംഭകരായ മുരാരി ലാല്‍ ജലാനും മുന്നോട്ടുവെച്ച പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.

1375 കോടി രൂപയാണ് ഇരുകമ്പനികളും മുടക്കുക. ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ച് ആറു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 30 വിമാനങ്ങളാകും സര്‍വീസ് നടത്തുക.

കാള്‍റോക്ക് ക്യാപിറ്റലും മുറാരി ലാല്‍ ജലാനും ചേര്‍ന്നുള്ള കൂട്ടുകെട്ടിന് 2020 ഒക്ടോബറിലാണ് ജെറ്റ് എയര്‍വെയ്സിനെ ഏറ്റെടുക്കാന്‍ എസ്.ബി.ഐയുടെ നേടതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന്റെ അനുമതി ലഭിച്ചത്.  ഇരു ഗ്രൂപ്പുകള്‍ക്കും എയര്‍ലൈന്‍ ബിസിനസില്‍ പരിചയമില്ലാത്തവരാണ്.

നരേഷ് ഗോയല്‍ 1993ല്‍ സ്ഥാപിച്ച ജെറ്റ് എയര്‍വെയ്സ് 2019 ഏപ്രില്‍ 17നാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. 124 വിമാനങ്ങളുമായി രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയായി വളരുകയും ചെയ്തു. പിന്നീട് സാമ്പത്തിക പ്രതിസന്ധിയിലായ സ്ഥാപനത്തിന് വന്‍തോതില്‍ കടബാധ്യയുണ്ടായി.

 

 

Latest News