ന്യൂദൽഹി- എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകാനുള്ള കേന്ദ്രതീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നന്ദി അറിയിച്ച് യൂണിവേഴ്‌സിറ്റികളിൽ ബോർഡ് വെക്കണമെന്ന നിർദ്ദേശവുമായി യു.ജി.സി.
സർക്കാർ ധനസഹായം കൈപ്പറ്റുന്ന യൂണിവേഴ്‌സിറ്റികൾ, കോളേജുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബോർഡ് വെക്കാനാണ് നിർദ്ദേശം. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് നന്ദി അറിയിക്കണമെന്നാണ് യു.ജി.സി നിർദ്ദേശം.
പോസ്റ്ററിൽ പ്രധാനമന്ത്രിയുടെ ഫോട്ടോയ്‌ക്കൊപ്പം 'എല്ലാവർക്കും സൗജന്യമായി വാക്‌സിൻ, ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ ക്യാംപെയിൻ, നന്ദി പി.എം. മോഡി' ('Vaccines for all, free for all, world's largest free vaccination campaign, Thank you, PM Modi) എന്നാണ് എഴുതേണ്ടതെന്ന് നിർദേശമുണ്ട്.






