ന്യൂദല്‍ഹി- തിങ്കളാഴ്ച രാജ്യത്തുടനീളം 85.96 ലക്ഷം പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കാണിത്. കൂടുതല്‍ പേരിലേക്ക് വാക്‌സിന്‍ എത്തിക്കുന്ന പുതിയ വാക്‌സിനേഷന്‍ നയം നിലവില്‍ വന്ന ആദ്യ ദിവസമാണ് ഈ റെക്കോര്‍ഡ്. 18 വയസ്സിനു മുകളിലുള്ളവര്‍ക്കെല്ലാം സൗജന്യ വാക്‌സിന്‍ നല്‍കുന്ന പദ്ധതി ഇന്നലെയാണ് തുടക്കമിട്ടത്. വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്‍ 75 ശതമാനവും വാങ്ങുന്നതിനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ബാക്കി 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്കു വാങ്ങാം. ഏപ്രില്‍ രണ്ടിന് 42.65 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായിരുന്നു ഇന്ത്യയിലെ ഒറ്റദിവസത്തെ ഏറ്റവും ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്ക്.