തൃശൂരിൽ സ്‌ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

തൃശൂർ- തൃശൂർ വാഴക്കോട്ടുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ക്വാറിയിൽ പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. മുള്ളൂർക്കര പഞ്ചായത്ത് മുൻ പ്രസിഡന്റിന്റെതാണ് ക്വാറി. സമീപത്തെ നിരവധി വീടുകൾക്കും പരിക്കേറ്റു. പാറമട ഉടമയുടെ അനുജൻ നൗഷാദാ(45)ണ് മരിച്ചത്. ലൈസൻസില്ലാതെയാണ് ക്വാറി പ്രവർത്തിച്ചത്. സംഭവത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. 

Latest News