Sorry, you need to enable JavaScript to visit this website.

റീ-എൻട്രിയിൽ നാട്ടിലെത്തിയവരുടെ വിസ ഫൈനൽ എക്‌സിറ്റ് ആക്കാനാകില്ല

റിയാദ് - സ്വകാര്യ മേഖലാ ജീവനക്കാരും ആശ്രിതരും അടക്കമുള്ള വിദേശികൾക്ക് അനുവദിക്കുന്ന റീ-എൻട്രി വിസകൾ ഫൈനൽ എക്‌സിറ്റ് വിസകൾ ആക്കി മാറ്റാൻ സാധിക്കില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഗുണഭോക്താവ് വിദേശത്തായിരിക്കെ റീ-എൻട്രി വിസ ഫൈനൽ എക്‌സിറ്റ് വിസ ആക്കി മാറ്റാൻ രാജ്യത്തെ നിയമ, നിർദേശങ്ങൾ അനുവദിക്കുന്നില്ലെന്ന് ജവാസാത്ത് പറഞ്ഞു. സ്വദേശത്ത് കഴിയുന്ന കുടുംബാംഗങ്ങളുടെ റീ-എൻട്രി വിസ, ഇഖാമ കാലാവധികൾ അവസാനിച്ചിട്ടുണ്ടെന്ന് അറിയിച്ചും ഇവരുടെ റീ-എൻട്രികൾ ഫൈനൽ എക്‌സിറ്റ് ആക്കി മാറ്റാൻ സാധിക്കുമോയൈന്ന് ആരാഞ്ഞും വിദേശികളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. 
ഇത്തരം സാഹചര്യങ്ങളിൽ റീ-എൻട്രി വിസാ കാലാവധി അവസാനിച്ച ശേഷം കുടുംബാംഗങ്ങളെ തന്റെ സ്‌പോൺസർഷിപ്പിൽ നിന്ന് നീക്കം ചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിലെ 'തവാസുൽ' സേവനം വഴി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിച്ചാൽ മതിയെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.
 

Latest News