ലോക്ക്ഡൗൺ ലംഘിച്ച് കറങ്ങിയ  യുവാക്കളുടെ 18 ബൈക്കുകൾ പിടിച്ചെടുത്തു

താമരശ്ശേരി-ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കട്ടിപ്പാറ അമരാട് മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 18 ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ കുറച്ച് ബൈക്കുകൾ പോലീസുകാർ ഓടിച്ചും, മറ്റുള്ളവ ലോറിയിൽ കയറ്റിയുമാണ് താമരശ്ശേരി പോലീസ് സ്‌റ്റേഷനിൽ എത്തിച്ചത്. താമരശ്ശേരി പോലീസ് ആണ് ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ചുറ്റിക്കറങ്ങാനെത്തിയ യുവാക്കളെ പിടികൂടിയത്.ഉടമകൾക്കെതിരെ ലോക്ക്ഡൗൺ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കൽ, മാസ്‌ക് ധരിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി, വാഹനത്തിന്റെ രേഖകൾ പരിശോധിച്ച് മറ്റു വകുപ്പുകളും ചേർത്ത് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
 

Latest News