മകനെ അമ്മ പീഡിപ്പിച്ച കേസിൽ വഴിത്തിരിവ്; കുട്ടിയുടെത് വ്യാജ പരാതിയെന്ന് കണ്ടെത്തൽ

തിരുവനന്തപുരം- മകനെ അമ്മ പീഡിപ്പിച്ച കേസിൽ വഴിത്തിരിവ്. മകന്റെ പരാതി വ്യാജമാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അമ്മ നിരപരാധിയാണെന്നും പോലീസ് കണ്ടെത്തി. വിശദമായ ശാസ്ത്രീയ പരിശോധനയിൽ അമ്മക്ക് എതിരായ പരാതി വ്യാജമാണെന്നും പോലീസ് കണ്ടെത്തി. അമ്മയുടെ ഫോണിൽ കുട്ടി അശ്ലീല വീഡിയോ കാണുന്നത് അമ്മ കണ്ടുപിടിച്ചതിനെ തുടർന്ന് മകൻ വ്യാജ പരാതി ഉന്നയിക്കുകയായിരുന്നു. കടയ്ക്കാവൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് കേരള മനസാക്ഷിയെ ഞെട്ടിച്ചത്. കുട്ടി ഇത്തരത്തിൽ മൊഴി നൽകിയത് അച്ഛന്റെ പ്രേരണയിലാണെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നെങ്കിലും അക്കാര്യം ശരിയല്ലെന്നും പോലീസ് കണ്ടെത്തി. കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് മൊഴി നൽകിയത് എന്നാണ് പോലീസ് കണ്ടെത്തൽ. കേസില്‍ നേരത്തെ അറസ്റ്റിലായ യുവതി ഏറെ ദിവസം ജയിലില്‍ ആയിരുന്നു. 
 

Latest News