ജയ്പൂര്‍-രാജസ്ഥാനിലെ അല്‍വാറില്‍ 2018 ല്‍ പശുക്കടത്ത് ആരോപിച്ച് റക്ബര്‍ എന്ന അക്ബര്‍ ഖാനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) പ്രാദേശിക നേതാവ് നവല്‍ കിഷോര്‍ ശര്‍മയാണ് അറസ്റ്റിലായത്. കേസില്‍ പിടിയിലായ അഞ്ചാമത്തെ പ്രതിയാണിത്.
പരംജീത് സിംഗ്, നരേഷ് ശര്‍മ, വിജയ് കുമാര്‍, ധര്‍മേന്ദ്ര യാദവ് എന്നിവര്‍ക്കെതിരെ രാംഗഢ് പോലീസ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2019 ല്‍ കുറ്റപത്രം നല്‍കിയെങ്കിലും കോടതി ഇതുവരെ അന്തിമവാദം കേട്ടിട്ടില്ല.
2018 ജൂലൈയിലാണ് റക് ബറിനേയും സുഹൃത്ത് അസ് ലമിനേയും ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചത്. രാംഗഢിലെ ഗോ രക്ഷാ സെല്‍ നേതാവ് നവല്‍ കിഷോര്‍ ശല്‍മയാണ് ആള്‍ക്കൂട്ടത്തിനു നേതൃത്വം നല്‍കിയിരുന്നതെന്ന് റക് ബറിന്റെ കുടുംബം പരാതിപ്പെട്ടിരുന്നു. പ്രതി നവല്‍ കിഷോറിനെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.