Sorry, you need to enable JavaScript to visit this website.

നമസ്‌കാര സമയത്ത് കടകള്‍ അടക്കരുത്, സൗദി ശൂറ നാളെ വോട്ടിനിടും

റിയാദ്- സൗദി അറേബ്യയില്‍ ജുമുഅ ഒഴികെയുള്ള നമസ്‌കാര സമയങ്ങളില്‍ കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടന്‍ നിര്‍ബന്ധിക്കരുതെന്ന നിര്‍ദേശത്തില്‍ ശൂറാ കൗണ്‍സില്‍ നാളെ തീരുമാനമെടുക്കും. ഇസ്്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശയിന്മേല്‍ ശൂറയുടെ ഇസ്ലാമിക, നീതിന്യായ കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് പരിഗണനയിലുള്ളത്.
ശൂറാ അംഗങ്ങളായ അതാ അല്‍ സുബാത്തി, ഡോ. ഫൈസല്‍ അല്‍ ഫദല്‍, ഡോ.ലത്തീഫ അല്‍ ശഅലാന്‍, ഡോ. ലത്തീഫ അബ്ദുല്‍ കരീം എന്നിവരാണ് ശുപാര്‍ശ സമര്‍പ്പിച്ചത്.
ഗ്യാസ് സ്റ്റേഷനുകളും ഫാര്‍മസികളും ഉള്‍പ്പെടെ കടകളും വ്യാപാര സ്ഥാപനങ്ങളും നമസ്‌കാര സമയങ്ങളില്‍ അടച്ചിടാന്‍ നിര്‍ബന്ധിക്കാതരിക്കാന്‍ മറ്റു ഏജന്‍സുകളുമായി ഏകോപനം നടത്തി മന്ത്രാലയം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

 

Latest News