സൗദി അറേബ്യയില്‍ പള്ളികള്‍ ഭാഗികമായി സാധാരണ നിലയിലേക്ക്

റിയാദ്- സൗദി അറേബ്യയിലെ പള്ളികള്‍ ഭാഗികമായി സാധാരണ നിലയിലേക്ക്. കോവിഡ് മഹാമാരിക്കുമുമ്പത്തെ പോലെ മുസ്ഹഫുകള്‍ പാരായണത്തിനായി വിശ്വാസികള്‍ക്ക് ലഭ്യമാക്കും. ബാങ്കിനും ഇഖാമത്തിനുമിടയില്‍ സമയം കുറച്ചത് പിന്‍വലിക്കും. പള്ളികളില്‍ പഠനവും ക്ലാസുകളും പുനരാരംഭിക്കും. നമസ്കാരത്തിനുള്ള സഫുകള്‍ക്കിടയില്‍ ഒരു വരി ഒഴിച്ചിടണമെന്ന നിബന്ധനയും പിന്‍വലിക്കും. പള്ളികളില്‍ കുടിവെള്ളവും റഫ്രിജറേറ്ററുകളും അനുവദിക്കും.

 

 

Latest News