സൗദിയില്‍ 1079 പേർക്കു കൂടി കോവിഡ്, മരണം 14

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1079 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 1214 പേരുടെ അസുഖം ഭേദമായി. 14 രോഗികളാണ് മരിച്ചത്.

ജിദ്ദ ഉൾപ്പെടുന്ന മക്ക പ്രവിശ്യയിൽ 320 പേർക്ക് പുതുതായി രോഗം ബാധിച്ചു. 216 പേർക്കാണ് റിയാദിൽ രോഗബാധ. കിഴക്കൻ പ്രവിശ്യ 206 , അസീർ 100, ജിസാൻ 63, മദീന 57, അൽ ഖസീം 38, നജ്‌റാൻ 20, തബൂക്ക് 19, ഹായിൽ 17, അൽബാഹ 13, ഉത്തര അതിർത്തി 6, അൽ ജൗഫ് 4 എന്നിങ്ങനെയാണ് പുതിയ രോഗികൾ. 10896 പേർ ചികിത്സയിലുള്ളതിൽ 1516 പേരുടെ നില ഗുരുതരമാണ്.

https://www.malayalamnewsdaily.com/sites/default/files/2021/06/20/saudicovid.jpg

Latest News