രാജ്‌കോട്ട്- കാമുകനുണ്ടെന്ന കാര്യം മാതാപിതാക്കളെ അറിയിക്കുമെന്ന് ഭീഷണി പ്പെടുത്തി ബന്ധുവായ വിവാഹിതന്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ നിരന്തരം പീഡിപ്പിച്ചു. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് പരിശോധയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് വിവരം പുറത്തുവന്നത്. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. കൂട്ടുകാരനുമായി ബന്ധമുണ്ടെന്ന കാര്യം മാതാപിതാക്കളെ അറിയിക്കാതിരികണമെങ്കില്‍ തനിക്ക് വഴങ്ങണമെന്നാണ് കസിനായ യുവാവ് ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്.
പെണ്‍കുട്ടിയുടെ ശരീരത്തിലെ മാറ്റം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അമ്മ അന്വേഷിച്ചപ്പോഴാണ് വിവരങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് ഡോക്ടറെ കാണിച്ച് പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്.






