കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ നീക്കം

ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഈ മാസം 24 ന് മേഖലയിലെ രാഷ്ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെങ്കിലും കശ്മീരി സംഘടനകളുടെ പ്രധാന ആവശ്യമായ പ്രത്യേക പദവി കാര്യത്തില്‍ ചര്‍ച്ചയുണ്ടാവില്ല.  2019 ഓഗസ്ത് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ  പ്രത്യേക പദവി പിന്‍വലിക്കുകയും ജമ്മു ആന്റ് കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്.

കശ്മീരിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകരേയും ജയിലിലടച്ചാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രധാന നീക്കം നടത്തിയത്.

24ന് വിളിച്ചിരിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ജമ്മു കാശ്മീരിലെ പ്രമുഖ പാര്‍ട്ടിനേതാക്കള്‍ക്കെല്ലാം ക്ഷണമുണ്ട്. നാല് മുന്‍ മുഖ്യമന്ത്രിമാരടക്കം 14 നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ക്ഷണം ലഭിച്ചു.

 

 

Latest News