പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ 3800 രൂപ കൈക്കൂലി വേണമെന്ന് സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍

ലഖ്‌നൗ- പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ 3800 രൂപ ആശുപത്രി ജീവനക്കാര്‍ മരിച്ചയാളുടെ ബന്ധുക്കളോട് കൈക്കൂലി ചോദിക്കുന്ന വിഡിയോ വൈറലയായി. ലഖ്‌നൗവിലെ പ്രശസ്തമായ കിങ് ജോര്‍ഡ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി (കെജിഎംയു) ഹോസ്പിറ്റല്‍ മോര്‍ചറിക്കു സമീപമാണ് മൃതദേഹം മുന്നില്‍വച്ച് 3800 രൂപ രോഗിയുടെ ബന്ധുക്കളില്‍ നിന്നും കൈക്കൂലി ചോദിക്കുന്നത്. അതേസമയം വിഡിയോയില്‍ പണം ആവശ്യപ്പെടുന്നത് ആശുപത്രി ജീവനക്കാരല്ലെന്നും പണം വാങ്ങിയത് മൃതദേഹം സംസ്‌ക്കരിക്കാനാണെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ആശുപത്രി ചാര്‍ജ് ഈടാക്കുന്നില്ലന്നെും വിഡിയോയില്‍ ഉള്‍പ്പെട്ടത് തങ്ങളുടെ ജീവനക്കാരല്ലെന്നും ആശുപത്രി വക്താവ് സുധീര്‍ കുമാര്‍ പറഞ്ഞു. 

രോഗിയുടെ ബന്ധുക്കളില്‍ നിന്ന് പണം തട്ടാന്‍ അവസരമൊരുക്കിയതിന് ആശുപത്രിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. മൃതദേഹത്തോട് മോശമായാണ് പെരുമാറിയതെന്നും ജില്ലാ മജിസ്‌ട്രേറ്റിനും പോലീസ് കമ്മീഷണര്‍ക്കും നല്‍കിയ പരാതിയില്‍ പറയുന്നു.
 

Latest News