Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഹ്‌റം ആയി അമ്മാവനെ ചേർക്കാൻ സാധിക്കില്ല

മക്ക- ഹജ് നിർവഹിക്കാൻ ഇ-ട്രാക്ക് വഴി രജിസ്റ്റർ ചെയ്ത വനിതകൾക്ക് തങ്ങളെ അനുഗമിക്കുന്ന മഹ്‌റം (അടുത്ത ബന്ധു) എന്നോണം അമ്മാവനെയോ പിതൃസഹോദരനെയോ ചേർക്കാൻ സാധിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം. പിതാവ്, സഹോദരൻ, ഭർത്താവ്, മകൻ എന്നിവരിൽ ആരെയെങ്കിലും മാത്രമേ മഹ്‌റം ആയി ചേർക്കാൻ സാധിക്കുകയുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. 


അതേസമയം, ഈ വർഷത്തെ ഹജിന് തീർഥാടകർക്ക് താമസ സൗകര്യം നൽകുന്നതിന് മിനായിൽ ആറു ബഹുനില ടവറുകളും 70 തമ്പുകളും ഹജ് മന്ത്രാലയം നീക്കിവെച്ചതായി ദേശീയ ഹജ്, ഉംറ കമ്മിറ്റി അംഗം അലി അൽഉമൈരി പറഞ്ഞു. മിനാ ടവറുകളിൽ ഒരു തീർഥാടകന് 4.37 ചതുരശ്രമീറ്റർ സ്ഥലമാണ് നീക്കിവെക്കുക. നിരക്ക് കുറഞ്ഞ കാറ്റഗറിയിൽ തമ്പുകളിൽ തീർഥാടകരിൽ ഒരാൾക്ക് നാലു ചതുരശ്രമീറ്ററും നിരക്ക് കൂടിയ കാറ്റഗറിയിൽ 5.33 ചതുരശ്രമീറ്ററും സ്ഥലം വീതം നീക്കിവെക്കും. തമ്പുകളിലും മിനാ ടവറുകളിലും മറ്റു സേവനങ്ങൾക്ക് നീക്കിവെക്കുന്ന സ്ഥലങ്ങളുടെ വിസ്തീർണങ്ങളും മുൻ വർഷങ്ങളെ അപേക്ഷിച്ച് വർധിപ്പിച്ചിട്ടുണ്ട്. തമ്പുകളിലും ടവറുകളിലും തീർഥാടകരുടെ പ്രവേശനം, പുറത്തിറങ്ങൽ എന്നിവ ക്രമീകരിക്കാനും ശരീര ഊഷ്മാവ് പരിശോധിക്കാനും പ്രാഥമിക പരിശോധനകളിലൂടെ രോഗലക്ഷണങ്ങളുള്ളവരെ തിരിച്ചറിയാനും സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുമെന്നും അലി അൽഉമൈരി പറഞ്ഞു. 

 

Latest News