Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിലേക്ക് എത്യോപ വഴിയുള്ള യാത്രക്കും താൽക്കാലിക തടസം, പ്രതിസന്ധിയിലായി പ്രവാസികൾ

കോഴിക്കോട്- സൗദിയിലേക്ക് പോകാൻ എത്യോപ അടക്കമുള്ള രാജ്യങ്ങൾ ഇടത്താവളമാക്കി യാത്ര ചെയ്യുന്ന മലയാളികൾ അടക്കമുളള പ്രവാസികൾ വീണ്ടും ആശങ്കയിൽ. ഇന്ന് രാവിലെ ഒമാൻ വഴി എത്യോപയിലെത്തി അവിടെ പതിനാലു ദിവസം തങ്ങിയ ശേഷം സൗദിയിലേക്ക് പോകാൻ എത്തിയ യാത്രക്കാരുടെ യാത്ര കരിപ്പൂർ വിമാനതാവളത്തിൽ മുടങ്ങി. എത്യോപയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തൽക്കാലം ഓൺ അറൈവൽ വിസ ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇന്ന് രാവിലെ സലാം എയറിൽ ഒമാൻ വഴി എത്യോപയിലേക്ക് എത്താനെത്തിയവരാണ് കരിപ്പൂരിൽനിന്ന് തിരികെ മടങ്ങിയത്. രാവിലെ ആറരക്ക് കരിപ്പൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 8.30ക്ക് മസ്‌ക്കറ്റിലെത്തി അരമണിക്കൂറിന് ശേഷം എത്യോപയിലെ അഡിസ് അബാബ വിമാന താവളത്തിൽ ഇറങ്ങുന്ന തരത്തിലായിരുന്നു യാത്ര പ്ലാൻ ചെയ്തിരുന്നത്. ഇവിടെ നിന്ന് പതിനാല് ദിവസം ക്വാറന്റൈൻ പൂർത്തിയാക്കി ജൂലൈ നാലിന് റിയാദിലേക്ക് തിരിക്കാനുള്ള യാത്രയാണ് പ്ലാൻ ചെയ്തിരുന്നത്. 
നിലവിൽ അസർബൈജാൻ വഴിയെല്ലാം നിരവധി മലയാളികൾ സൗദിയിലേക്ക് പോകുന്നതിനായി യാത്ര തിരിച്ചിട്ടുണ്ട്. ഈ റൂട്ടിലും തിരക്ക് കൂടിയതോടെ ഇതും ഏത് നിമിഷവും അവസാനിച്ചേക്കുമെന്നാണ് ട്രാവൽ വൃത്തങ്ങൾ നൽകുന്ന സൂചന. ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കാൻ നയതന്ത്ര ഇടപെടലിന് വേണ്ടിയുള്ള ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ട്.
 

Latest News