ഹോട്ടലില്‍ നിന്ന് ഭക്ഷണം പാഴ്‌സല്‍ വാങ്ങാന്‍ അനുമതി

തിരുവനന്തപുരം-കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവിലുള്ള ഇന്നും നാളെയും ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് പരമാവധി ഹോം ഡെലിവറി രീതി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് അഭ്യര്‍ത്ഥിച്ചു. ഹോം ഡെലിവറി സംവിധാനം പ്രായോഗികമല്ലാത്ത സ്ഥലങ്ങളില്‍ എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഹോട്ടലില്‍ നിന്ന് ഭക്ഷണം പാഴ്‌സലായി നല്‍കാന്‍ അനുമതി നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഭക്ഷണം പാഴ്‌സല്‍ വാങ്ങാന്‍ എത്തുന്നവര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം
 

Latest News