പിണറായി വിജയൻ എന്റെ കഴുത്തിന് വെട്ടി, കൈ കൊണ്ട് തടുത്തു- ആരോപണവുമായി കോൺഗ്രസ് നേതാവ്

കൊച്ചി- പിണറായി വിജയൻ തന്റെ കഴുത്തിന് നേരെ കൊടുവാളു കൊണ്ട് വെട്ടിയെന്നും വെട്ട് കൈ കൊണ്ടു തടുത്തതിന്റെ മുറിവ് ഇപ്പോഴുമുണ്ടെന്നും കോൺഗ്രസ് നേതാവ് ഗോപി. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് കണ്ണൂർ ഡി.സി.സി നേതാവ് ഗോപി ആരോപണം ഉന്നയിച്ചത്. പിണറായിയുടെ നേതൃത്വത്തിൽ എത്തിയ മുപ്പതോളം പേരാണ് അക്രമത്തിന് നേതൃത്വം നൽകിയത്. വടിവാളും കയ്യില്‍ പിടിച്ച് പിണറായിയാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. സ്വന്തം സ്വാധീനം ഉപയോഗിച്ച് കേസ്  തേച്ചുമാച്ചു കളയുന്നതിൽ പിണറായി വിജയിച്ചെന്നും ഗോപി പറഞ്ഞു. വാടിക്കൽ രാമകൃഷ്ണനെ കൊന്ന കേസിലെ ഒന്നാം പ്രതിയാണ് പിണറായി വിജയനെന്നും സുധാകരൻ പറഞ്ഞു. പെണ്ടൂട്ടായി ബാബുവിനെ വെട്ടിനുറുക്കി കൊന്ന കേസിലും പിണറായിക്ക് പങ്കുണ്ട്. പെണ്ടൂട്ടായി ബാബുവിന്റെ വീടിന് വിലക്ക് ഏർപ്പെടുത്തി. അവസാനം പുറത്തുനിന്ന് ഞങ്ങളെത്തിയാണ് ബാബുവിന്റെ മൃതദേഹം മറവുചെയ്തതെന്നും സുധാകരൻ പറഞ്ഞു. അടിസ്ഥാനപരമായി പിണറായി ആരാണ് എന്ന് കേരളത്തിലെ ജനം വിലയിരുത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. നാൽപ്പാടി വാസു വധക്കേസിൽ താനല്ല, തന്റെ ഗൺമാനാണ് പ്രതിയെന്നും സുധാകരൻ വ്യക്തമാക്കി.
 

Latest News