Sorry, you need to enable JavaScript to visit this website.

ന്യൂനപക്ഷ ക്ഷേമ സ്‌കോളർഷിപ്പ്;  യൂത്ത് ലീഗ് ഇരിപ്പ് സമരം നടത്തി

മുസ്‌ലിം യൂത്ത് ലീഗ് തലശ്ശേരി മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ഇരിപ്പ് സമരം.

തലശ്ശേരി - സച്ചാർ കമ്മിറ്റി ശുപാർശ പ്രകാരം സംവരണം നടപ്പിലാക്കുക. നിർത്തലാക്കിയ സ്‌കോളർഷിപ്പും ഉദ്യോഗാർഥികൾക്കുള്ള പരിശീലനവും നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗിന്റെ ആഹ്വാനപ്രകാരം മുൻസിപ്പൽ/ പഞ്ചായത്ത് തലത്തിലെ സർക്കാർ ഓഫീസുകൾക്ക് മുന്നിൽ യൂത്ത് ലീഗ് ഇരിപ്പ് സമരം സംഘടിപ്പിച്ചു. 
രാജ്യത്തെ സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറ്റവും പിന്നിലായ ന്യൂനപക്ഷമായ മുസ്‌ലിംകളെ മുഖ്യധാരയിൽ കൊണ്ടുവരാൻ വിദഗ്ധ സമിതിയുടെ ശുപാർശകളെ നേരാംവണ്ണം നടപ്പിൽ വരുത്താതെ 80:20 എന്ന അനുപാതത്തിലാക്കി സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനും ന്യൂനപക്ഷ സമുദായങ്ങളിൽ തെറ്റായ വ്യാഖ്യാനങ്ങൾ കൊണ്ടുവരാനും ശ്രമിച്ച ഇടതുപക്ഷ ഗവൺമെന്റിന്റെ ഉഴപ്പൻ സമീപനത്തിനെതിരെ ആയിരുന്നു പ്രതിഷേധം. തലശ്ശേരിയിൽ നടന്ന സമരം ജംഷീർ മഹമൂദിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ലീഗ് സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു.
ന്യൂ മാഹിയിൽ ടി.എച്ച്. അസ്‌ലമിന്റെ അധ്യക്ഷതയിൽ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റഷീദ് തലായിയും, കതിരൂരിൽ ഷാജിർ പൊന്ന്യത്തിന്റെ അധ്യക്ഷതയിൽ ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ ചെറിയാണ്ടിയും, പന്ന്യന്നൂരിൽ നൗഫൽ തിരൂമ്മലിന്റെ അധ്യക്ഷതയിൽ നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി തഫ്‌ലീം മാണിയാട്ടും ഉദ്ഘാടനം ചെയ്തു.
ചൊക്ലിയിൽ ഷമ്മാസിന്റെ അധ്യക്ഷതയിൽ നിയോജക മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ഷാനിദ് മേക്കുന്നും, എരഞ്ഞോളിയിൽ ഷഫീർ തിരുവങ്ങലത്തിന്റെ അധ്യക്ഷതയിൽ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി തസ്‌ലീം ചേറ്റംക്കുന്നും ഉദ്ഘാടനം ചെയ്തു.

 

 

Latest News