സമയം പാലിക്കുന്നതില്‍ ജപ്പാന്‍ വിമാനക്കമ്പനികള്‍ മുന്നില്‍; ഇന്‍ഡിഗോക്ക് നാലാം സ്ഥാനം

ന്യൂദൽഹി- പോയ വർഷം ലോകത്ത് ഏറ്റവും സമയനിഷ്ഠ പാലിച്ച വിമാനക്കമ്പനികളിൽ ആദ്യത്തെ രണ്ടും ജപ്പാന്റേത്. ജപ്പാൻ എയർലൈൻസാണ് 85 ശതമാനം സമയനിഷ്ഠ പാലിച്ച് ഒന്നാം സ്ഥാനത്തെത്തിയത്. 84 ശതമാനവുമായി തൊട്ടുപിന്നിൽ ജപ്പാന്റെ തന്നെ ഓൾ നിപ്പോൺ എയർവെയ്സാണ് ഉള്ളത്.

വിമാന വിവരങ്ങള്‍  കൈകാര്യം ചെയ്യുന്ന യു.കെ.ആസ്ഥാനായുള്ള ഒ.എ.ജി എന്ന കമ്പനിയുടേതാണ് കണക്കുകൾ. കൃത്യ നിഷ്ഠയിൽ ആദ്യ അഞ്ചിൽ ഇന്ത്യൻ വിമാന കമ്പനിയായ ഇൻഡിഗോയും ഇടംപിടിച്ചിട്ടുണ്ട്. നാലാം സ്ഥാനത്താണ് ഇൻഡിഗോ. അമേരിക്കൻ കമ്പനിയായ ഡെൽറ്റ എയർലൈൻസാണ് മൂന്നാമത്. ലിസ്റ്റിലുള്ള ആദ്യ 20 കമ്പനികളിൽ ഉത്തര അമേരിക്കയിൽ നിന്ന് ഏഴും യൂറോപ്പിൽനിന്നും ഏഷ്യ-പസഫിക്കിൽനിന്നും ആറു വീതവും ലാറ്റിനമേരിക്കയിൽനിന്ന് ഒരു എയർലൈൻസുമാണ് ഇടംപിടിച്ചത്.

Latest News